Map Graph

റിച്ച്മണ്ട്, കാലിഫോർണിയ

അമേരിക്കയിലെ ഒരു സ്ഥലം

റിച്ചമണ്ട് അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് പടിഞ്ഞാറൻ കോൺട്രാ കോസ്റ്റാ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ഒരു നഗരമാണ്. 1905 ആഗസ്റ്റ് 7 ന് ഇത് ഒരു നഗരമായി ഏകീകരിക്കപ്പെട്ടു. സാൻ ഫ്രാൻസിസ്കോ ബേ മേഖലയിലെ ഈസ്റ്റ് ബേ മേഖലയിൽ സ്ഥിതിചെയ്യുന്ന റിച്ചമണ്ട് നഗരം, സാൻ പബ്ലോ, അൽബാനി, എൽ സെറിറ്റോ, പിനോലെ തുടങ്ങിയ നഗരങ്ങളെക്കൂടാതെ സംയോജിപ്പക്കപ്പെടാത്ത സമൂഹങ്ങളായ വടക്കൻ റിച്ച്മണ്ട്, ഹസ്ഫോർഡ് ഹൈറ്റ്സ്, കെൻസിങ്ടൺ, എൽ സോബ്രാന്റെ, ബേവ്യൂ-മോണ്ടാൽവിൻ മാനോർ, ടാരാ ഹിൽസ്, ഈസ്റ്റ് റിച്ച്മണ്ട് ഹൈറ്റസ് എന്നിവയും അതിർത്തികളാണ്. സാൻ ഫ്രാൻസിസ്കോ ബേയിൽ സ്ഥിതിചെയ്യുന്നതും സാൻ ഫ്രാൻസിസ്കോ നഗരത്തിന്റെ ഭാഗവുമായ റെഡ് റോക് ഐലൻഡിൽനിന്നു കുറച്ചുദൂരമേ ഇവിടേയ്ക്കുള്ളൂ. കാലിഫോർണിയയിലെ സാൻ റഫായേൽ നഗരത്തോടൊപ്പം, ഒരേപോലെ സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ തീരത്തിനും, സാൻ പബ്ലോ തീരത്തിനുമിടയിൽ സ്ഥിതി ചെയ്യുന്ന രണ്ടുനഗരങ്ങളിൽ ഒന്നാണ് റിച്ച്മോണ്ട്.

Read article
പ്രമാണം:Point_Richmond,_Richmond,_California.jpgപ്രമാണം:Seal_of_Richmond,_California.pngപ്രമാണം:Contra_Costa_County_California_Incorporated_and_Unincorporated_areas_Richmond_Highlighted.svgപ്രമാണം:Location_Map_San_Francisco_Bay_Area.pngപ്രമാണം:USA_California_location_map.svgപ്രമാണം:Usa_edcp_location_map.svgപ്രമാണം:Compass_rose_pale-50x50.png